കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

New Update

publive-image

കൊച്ചി: വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. വാഹനത്തിന് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ യാത്രക്കാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. മാരുതി 800 കാറാണ് അഗ്നിക്കിരയായത്.

Advertisment

സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്‌സ് തീ പൂർണമായും അണച്ചിട്ടുണ്ട്. അതേസമയം, തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. വൈറ്റില മേല്‍പ്പാലത്തിന് താഴെയാണ് അപകടമുണ്ടായത്.

Advertisment