/sathyam/media/post_attachments/FH0NyK5IEpMod3X6WTcf.jpg)
ഇടുക്കി: അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി.തോമസിനെക്കുറിച്ചുള്ള മുൻ മന്ത്രി എം.എം.മണിയുടെ പ്രസ്താവന മാന്യതയും മര്യാദയുമില്ലാത്തതെന്ന് ഡീന്‍ കുര്യാക്കോസ് എംപി. എം.എം. മണിയുടേത് മാന്യതയും മര്യാദയുമില്ലാത്ത ഒരു പ്രവൃത്തിയായിപ്പോയി. എം.എം. മണി അത് തിരുത്തുമെന്ന പ്രതീക്ഷയാണ് തനിക്ക് ഇപ്പോഴുമുള്ളതെന്നും ഡീന്‍ പറഞ്ഞു.
''പൊതുപരിപാടിയില്‍ കൊലപാതകം ചെയ്‌തെന്ന് പ്രസംഗിച്ചിട്ട് കോടതിയില്‍ പോയി ഉത്തരവാദിയല്ലെന്ന് പറഞ്ഞയാളാണ് എം.എം. മണി. മരിച്ചെങ്കിലും ഒരു മനുഷ്യനെ വെറുതെവിടാന്‍ കഴിയാത്ത പകയാണ് മണിയ്ക്ക്'', ഡീന്‍ പറഞ്ഞു.