/sathyam/media/post_attachments/JziWZJYPJBIVpY5CuxSm.jpg)
കോട്ടയം: പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് പാറേക്കാട്ടിനെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഗുരുതരമായ അച്ചടക്കലംഘനത്തിനാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ തീരുമാനിച്ചതെന്ന് സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം അറിയിച്ചു.