'എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ'; ഉദ്ഘാടനത്തിന് മുന്‍പ് മന്ത്രി ശിവന്‍കുട്ടിയുടെ വക 'ഒരു കൊട്ട്'!

New Update

publive-image

ടപ്പാള്‍ മേല്‍പാലം ശനിയാഴ് രാവിലെ നാടിന് സമർപ്പിക്കാനിരിക്കെ പഴയ എടപ്പാൾ ഓട്ടം ഓ‍ർമ്മിപ്പിച്ച് മന്ത്രി ശിവൻകുട്ടിയുടെ ട്രോൾ. 'എടപ്പാൾ ഓട്ടം, ഇനി മേൽപ്പാലത്തിലൂടെ...' യെന്നാണ് മന്ത്രിയുടെ ട്രോൾ.

Advertisment

ശബരിമല യുവതി പ്രവേശനിത്തിനെതിരെ കര്‍മ്മ സമിതി നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ എടപ്പാള്‍ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എടപ്പാള്‍ ജംഗ്ഷനില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴായിരുന്നു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ഓടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ഇത് പിന്നീട് എടപ്പാൾ ഓട്ടം എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പരിഹാസത്തിന് കാരണമായിരുന്നു.

എടപ്പാളുകാരുടെ ഏറെനാളത്തെ ആവശ്യമാണ് മേൽപ്പാലം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് നാളെ രാവിലെ മേൽപ്പാലം നാടിന് സമർപ്പിക്കുക. പാലം യാഥാർത്ഥ്യമാവുന്നതോടെ എടപ്പാളിലെ ഗതാഗത തടസ്സത്തിന് പരിഹാരമാവുമെന്നാണ് കരുതുന്നത്.

Advertisment