ബിജെപി നേതാവ് രണ്‍ജീത്തിന്റെ കൊലപാതകം ; മുഖ്യ സൂത്രധാരകരായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌ററില്‍

New Update

publive-image

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ മുഖ്യ സൂത്രധാരകരായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌ററില്‍. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റായ മണ്ണഞ്ചേരി സ്വദേശി ഷാജി, മണ്ണഞ്ചേരി സ്വദേശി തന്നെയായ നഹാസ് എന്നിവരാണ് പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം 18 ആയി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.

Advertisment

ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ബിജെപി നേതാവിന്റെയും എസ്ഡിപിഐ നേതാവിന്റെയും കൊലപാതകം നടന്നത്. രണ്‍ജീതിന്റെ ശരീരത്തില്‍ മുപ്പതോളം മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഇരുപതിലധികം ആഴത്തിലുള്ള മുറിവുകളായിരുന്നു. ഇതാണ് മരണത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment