/sathyam/media/post_attachments/vBY8tMkTYQyBJp8Q7AvG.jpg)
കേരളത്തിലെത്തുന്ന പ്രവാസികൾക്ക് ഇന്ന് മുതല്‍ ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. കൂടുതലായി ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിബന്ധനകര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമാണ് വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളില്‍ 70 ശതമാനത്തലധികം ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ്.ലോ റിസ്ക് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്ന കൂടുതല്‍ പേരുടെ റാണ്ടം പരിശോധന നടത്തും. ഇതില്‍ നെഗറ്റീവാകുന്നവര്‍ 7 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിയണമെന്നാണ് നിര്‍ദേശം.
എട്ടാം ദിവസം വീണ്ടും നെഗറ്റീവായാല്‍ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. ഇന്നലെ 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 305 ആയി.24 മണിക്കൂറിനിടെ സംസ്ഥാനത്ത് 5,296 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 8.2 ശതമാനമായി ഉയര്‍ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us