എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്കും; കെ എസ് യു ഭ്രാന്ത് പിടിച്ച അക്രമിസംഘത്തെപ്പോലെയാണെന്നും സച്ചിന്‍ദേവ്

New Update

publive-image

Advertisment

കോഴിക്കോട്: ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ ആസൂത്രിതമായാണ് അക്രമം നടന്നതെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്. കെഎസ്‌യു ഭ്രാന്ത് പിടിച്ച അക്രമി സംഘത്തെ പോലെ സംസ്ഥാനത്തെ ക്യാമ്പസുകളിൽ പെരുമാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കെഎസ്‌യുവിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായി വിദ്യാർഥികളെയും പൊതു ജനങ്ങളെയും അണിനിരത്തി ക്യാമ്പസിന് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പു മുടക്ക് സമരം നടത്തി പ്രതിഷേധിക്കുമെന്നും പറഞ്ഞു.

Advertisment