എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം; കുത്തിയത് താന്‍ തന്നെയെന്ന് സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി; ആറ് പേര്‍ കൂടി കസ്റ്റഡിയില്‍

New Update

publive-image

Advertisment

തൊടുപുഴ: ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ നിഖില്‍ പൈലി കുറ്റം സമ്മതിച്ചു. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖില്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ ആറ് പേരെക്കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആറ് പേരും കെ.എസ്.യു. പ്രവര്‍ത്തകരാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല. കരിമണൽ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാത്രിയോടെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.

Advertisment