'കേഡറും സെമി കേഡറും' കൂടി ചെറുപ്പക്കാരുടെ ചോരവീഴ്ത്താന്‍ മല്‍സരിക്കുകയാണ്; പഠനകാലത്ത് സഹപാഠിയെ ചവിട്ടിവീഴ്ത്തിയെന്ന് വീരസ്യം പറയുന്ന പാര്‍ട്ടി പ്രസിഡന്‍റും കൈകള്‍ കൂട്ടിയടിച്ചുള്ള 'ഏക്ഷനും' അസഭ്യവര്‍ഷവുമായി സഹപാഠിയെ വിരട്ടിയോടിച്ചെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രിയുമുള്ള നാട്ടില്‍ കുട്ടികൾ തമ്മില്‍ കുത്തിമരിക്കുന്നതില്‍ അദ്ഭുതമില്ല: വി. മുരളീധരന്‍

New Update

publive-image

തിരുവനന്തപുരം: പഠനകാലത്ത് സഹപാഠിയെ ചവിട്ടിവീഴ്ത്തിയെന്ന് വീരസ്യം പറയുന്ന പാര്‍ട്ടി പ്രസിഡന്‍റും കൈകള്‍ കൂട്ടിയടിച്ചുള്ള 'ഏക്ഷനും' അസഭ്യവര്‍ഷവുമായി സഹപാഠിയെ വിരട്ടിയോടിച്ചെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രിയുമുള്ള നാട്ടില്‍ കുട്ടികൾ തമ്മില്‍ കുത്തിമരിക്കുന്നതില്‍ അദ്ഭുതമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്...

"ആശാന്‍ നിന്നു പാത്താല്‍ ശിഷ്യര്‍ നടന്നു പാത്തും…"

ഈ പഴഞ്ചോല്ലാണ് ഇന്ന് കേരളത്തിലെ കലാലയങ്ങളില്‍ യാഥാര്‍ഥ്യമാകുന്നത്…

പഠനകാലത്ത് സഹപാഠിയെ ചവിട്ടിവീഴ്ത്തിയെന്ന് വീരസ്യം പറയുന്ന പാര്‍ട്ടി പ്രസിഡന്‍റും കൈകള്‍ കൂട്ടിയടിച്ചുള്ള 'ഏക്ഷനും' അസഭ്യവര്‍ഷവുമായി സഹപാഠിയെ വിരട്ടിയോടിച്ചെന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രിയുമുള്ള നാട്ടില്‍ കുട്ടികൾ തമ്മില്‍ കുത്തിമരിക്കുന്നതില്‍ അദ്ഭുതമില്ല….

ക്രിമിനല്‍ പശ്ചാത്തലമുള്ള ഇവരെയാണ് പുതുതലമുറ സൂപ്പര്‍ ഹീറോകളായി കാണുന്നത്…
'കേഡറും സെമി കേഡറും' കൂടി ചെറുപ്പക്കാരുടെ ചോരവീഴ്ത്താന്‍ മല്‍സരിക്കുകയാണ്….
വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കേണ്ട മുതിര്‍ന്നവര്‍ ചേരിതിരിഞ്ഞ് വാക്‌പോര് നടത്തുന്നത് നാണക്കേടാണ്…

ലഹരിയും കത്തിയും കൊടുത്ത് കുട്ടികളെ നാടിനും വീടിനും കൊള്ളാത്തവരാക്കുന്നത് എന്തിനു വേണ്ടിയാണ്….? രക്തസാക്ഷികളെയല്ല, മികച്ച വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും സിദ്ധിച്ച ചെറുപ്പക്കാരെയാണ് രാജ്യത്തിന് ആവശ്യം…

കണ്ണീരണിഞ്ഞ അമ്മമാരല്ല, മക്കളെയോര്‍ത്ത് അഭിമാനിക്കുന്ന മാതാപിതാക്കളാണ് ഈ നാട്ടിലുണ്ടാവേണ്ടത്….അത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്…

Advertisment