/sathyam/media/post_attachments/MMll9oiqT01scZggPcor.jpg)
കൊച്ചി: എങ്കക്കാട്ടെ സ്വവസതിയായ ‘ഓർമ’യിൽ നിന്നും എറണാകുളത്തേയ്ക്ക് താമസം മാറ്റി നടി കെപിഎസി ലളിത. ബുധനാഴ്ച രാത്രി എട്ടേകാലോടെയാണ് തൃപ്പൂണിത്തുറയിലുള്ള മകൻ സിദ്ധാർഥിന്റെ ഫ്ലാറ്റിലേക്ക് അവരെ കൊണ്ടുപോയത്. ബുധനാഴ്ച രാത്രി ‘ഓർമ’യിൽ നിന്നും പടിയിറങ്ങുമ്പോൾ ഒന്നും ഓർക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ പ്രിയതാരമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളത്ത് ചികിത്സയിലിരിക്കെ രണ്ടുമാസം മുമ്പാണ് എങ്കക്കാട്ടെ വീട്ടിലേക്ക് കെ.പി.എ.സി. ലളിതയെ കൊണ്ടുവന്നത്. ദിവസങ്ങൾക്കുള്ളിൽ അവശയായി. സംസാരിക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത അവസ്ഥയിലായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കരൾരോഗംമൂലം ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.