കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെ സുധാകരനെന്ന് എ കെ ബാലൻ

New Update

publive-image

Advertisment

കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. കോണ്‍ഗ്രസിനകത്ത് നിലനില്‍ക്കണമെങ്കില്‍ സിപിഎമ്മിനെ അക്രമിച്ച് കീഴ്‌പെടുത്തണമെന്ന് സുധാകരന്‍ കരുതുന്നു. സുധാകരന്റെ ജല്‍പനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും ബാലന്‍ പറഞ്ഞു. കൊല്ലപ്പെട്ട ധീരജിന്റെ മാതാപിതാക്കളെ ബാലന്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ബാലന്റെ പ്രതികരണം.

അതേസമയം ഭരണത്തിന്റെ തണലില്‍ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ സിപിഎമ്മിന്റെ സംഘടിതവും ആസൂത്രിതവുമായ ആക്രമണം നടന്നിട്ടും പൊലീസും മുഖ്യമന്ത്രിയും മൗനിബാബയെപ്പോലെ പെരുമാറുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. വീണുകിട്ടിയ രക്തസാക്ഷിത്വത്തിന്റെ കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചാല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Advertisment