ചൈനാ അനുകൂല പ്രസംഗവുമായി പിബി അംഗം എസ് രാമചന്ദ്രൻ പിള്ള

New Update

publive-image

Advertisment

കോട്ടയം: സിപിഎം ജില്ലാ സമ്മേളന വേദിയിൽ ചൈനാ അനുകൂല പ്രസംഗവുമായി പിബി അംഗം എസ് രാമചന്ദ്രൻ പിള്ള. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയുടെ ലോകരാഷ്ട്രങ്ങൾക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ചൈന കരുത്താർജിച്ചെന്നും അഭിപ്രായപ്പെട്ടു.

ചൈനയുടെ നേട്ടം മറച്ചുവെക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനക്ക് എതിരെ പ്രചരണം നടക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് ചൈന 116 രാജ്യങ്ങൾക്ക് വാക്‌സിൻ നൽകിയെന്നും അദ്ദേഹം പറഞ്ഞു. ക്യൂബ 50  രാജ്യങ്ങൾക്ക് വാക്‌സീൻ സൗജന്യമായി നൽകി. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ലക്ഷ്യം വെച്ചാണ് ആണ് ഇന്ത്യയിൽ ചൈനക്ക് എതിരായ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment