New Update
/sathyam/media/post_attachments/lQK5Qi8M4KL05r5aEGxV.jpg)
തിരുവനന്തപുരം: ദിലീപിനെ അറസ്റ്റു ചെയ്യുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് എഡിജിപി ശ്രീജിത്ത്. കോടതിയുടെ അനുമതിയോടെയാണ് ദിലീപിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വേഗത്തിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Advertisment
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്ഡെന്നാണ് എഡിജിപിയുടെ വിശദീകരണം.
അതേസമയം, നടന്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇന്ന് പൊലീസ് റെയ്ഡ് നടത്തി. രാവിലെ തുടങ്ങിയ പരിശോധന ഏഴുമണിക്കൂര്‍ നീണ്ടു. ദിലീപിന്റെ വീട്ടില്‍ നിന്ന് ഹാര്‍ഡ് ഡിസ്കും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us