പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കന്‍ നിര്യാതനായി

New Update

publive-image

കൊച്ചി : പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ ജോസ് മാത്യു പനച്ചിക്കന്‍ (62) നിര്യാതനായി. കൂത്താട്ടുകുളത്തെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ ജോസ് മാത്യുവിനെ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതശരീരം ദേവമാതാ ഹോസ്പിറ്റൽ മോർച്ചറിയിൽ. ഭാര്യ: ലിഷ, പനച്ചിക്കൽ (വിയന്ന) മക്കൾ: മാത്തൻ, ആന്റോ (പോത്തൻ)

Advertisment

ലോക കേരള സഭാംഗമായിരുന്നു. പതിറ്റാണ്ടുകളായി ഓസ്ട്രിയയില്‍ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി നാട്ടില്‍ കഴിയുകയായിരുന്ന അദ്ദേഹം അടുത്ത മാസം ഓസ്ട്രിയയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം.

Advertisment