New Update
/sathyam/media/post_attachments/P2Zko2Q7S6D9nTDVDjJ2.jpg)
തിരുവനന്തപുരം: സർവകലാശാല ചാൻസിലർ പദവി ഏറ്റെടുക്കണമെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് കത്ത്.
Advertisment
സർവകലാശാലാ കാര്യങ്ങളിൽ ഇടപെടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി നേരത്തെ മൂന്ന് കത്തുകൾ ഗവർണർക്ക് നൽകിയിരുന്നു.
ചാൻസലർ പദവിയിൽ തുടരുന്ന കാര്യത്തിൽ എന്തു വേണമെന്നു താൻ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ ആലോചിക്കാനുണ്ടെന്നുമാണ് ഗവർണർ മുൻപു നൽകിയ മറുപടി. പദവി ഏറ്റെടുത്താൽ കർശന നടപടി സ്വീകരിക്കുമെന്നാണ് ഗവർണറുടെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us