Advertisment

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍; 6 വോളിയങ്ങളായി 3776 പേജുകൾ

New Update

publive-image

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. പൊളിച്ചുമാറ്റേണ്ട മുഴുവന്‍ കെട്ടിടങ്ങളുടെയും കണക്കുകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 6 വോളിയങ്ങളായി 3776 പേജുകളുള്ള ഡിപിആറാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഓരോ മേഖലയായി തരംതിരിച്ചുകൊണ്ടാണ് ഡിപിആര്‍ തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും ഡിപിആറിലുണ്ട്. പ്രതിദിനം 54,000 യാത്രക്കാര്‍ സഞ്ചരിക്കുമെന്നും ഡിപിആറിന്റെ ട്രാഫിക് പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment