/sathyam/media/post_attachments/b0Eifm8Y2FObvLULVefq.jpg)
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളന പ്രതിനിധി ഐബി സതീഷ് എംഎൽഎയ്ക്ക് കൊവിഡ്. ജില്ലാ കമ്മിറ്റി അംഗം ഇജി മോഹനനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ മോഹനൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല എന്ന് സിപിഎം നേതൃത്വം അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. എന്നാല്‍ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളത്തെ പൊതുസമ്മേളനം മാത്രമാണ് ഓൺലൈനാക്കിയത്.