Advertisment

വയനാട്ടില്‍ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം: ഭര്‍ത്താവിനായി തിരച്ചില്‍

New Update

publive-image

വയനാട്: അമ്പലവയലില്‍ ഭാര്യയ്ക്കും മകൾക്കും നേരെ ഭര്‍ത്താവിന്‍റെ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ നിജിത, മകള്‍ അളകനന്ദ (12) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിജിതയുടെ ഭര്‍ത്താവ് സനലാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.

ഭാര്യയുമായി അകന്ന് കഴിയുകയായിരുന്ന ഭർത്താവ് സനൽ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടു. അമ്പവയല്‍ ഫാന്‍റം റോക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

Advertisment