New Update
Advertisment
കൊച്ചി: ദിലീപിന് ഒപ്പമുണ്ടായിരുന്ന വിഐപി മെഹബൂബാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അദ്ദേഹം പരസ്യമായി രംഗത്ത് വന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. വിഐപി ആരെന്ന് തിരിച്ചറിയാനുള്ള പൊലീസിൻ്റെ നീക്കം അന്തിമഘട്ടത്തിലാണ്. മുന്ന് പേരുടെ ശബ്ദ സാമ്പിളുകളാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ അജ്ഞാതനായ വിഐപി താനല്ലെന്ന വെളിപ്പെടുത്തലുമായി പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല രംഗത്തെത്തിയതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം.