രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ള നേതാവാണ് പിണറായി വിജയൻ: മന്ത്രി വി അബ്ദുറഹ്മാൻ

New Update

publive-image

Advertisment

മലപ്പുറം: രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. മലപ്പുറം അരീക്കോട് സി പി എമ്മിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിന്റെ തറക്കല്ലിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പിണറായി വിജയൻ നയിക്കുന്ന മൂന്നാം മുന്നണിക്ക് രാജ്യത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത് നടക്കാൻ പോകുന്ന പാ‌ർട്ടി കോൺഗ്രസിൽ ഇതുസംബന്ധിച്ച രേഖകൾ അവതരിപ്പിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ടെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

Advertisment