/sathyam/media/post_attachments/uz1sWzPDyHzyheXqI2CJ.jpg)
തിരുവനന്തപുരം: മുൻ ആറ്റിങ്ങൽ എംപി എ.സമ്പത്തിനെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. എ.സമ്പത്ത് സംഘടനയില്‍ സജീവമല്ലെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 46 അംഗ കമ്മിറ്റിയിൽ നിന്നും സമ്പത്തിനെ ഒഴിവാക്കിയത് ശ്രദ്ധേയമായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്ത്, അരുവിക്കര എംഎൽഎ ജി.സ്റ്റീഫൻ എന്നിവരെ ഇക്കുറി ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിച്ചില്ല.
ശിശുക്ഷേമ സമിതി അധ്യക്ഷനും മുൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റുമായ എം. ഷിജുഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കെ.പി.പ്രമോഷ്, എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈലജ ബീഗം, കിസാൻ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡി.കെ.ശശി, ജയദവേൻ, അമ്പിളി എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ എത്തിയത്.