New Update
കൊച്ചി: നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ. കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്നു മാധ്യമങ്ങൾക്കു നിർദേശം നൽകണം എന്നാണ് ദിലീപിന്റെ ആവശ്യം. രഹസ്യ വിചാരണ എന്ന നിർദ്ദേശം ലംഘിക്കുന്നതാണ് മാധ്യമ വാർത്തകളെന്നും അത് തടയണമെന്നുമാണ് ദിലീപിന്റെ ഹർജി.
Advertisment
രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തേ ദിലീപിന്റെ അഭിഭാഷകനാണ് കേസ് വിചാരണ അടച്ചിട്ട കോടതി മുറിയിൽ വേണമെന്ന ആവശ്യം ഉയർത്തിയത്.