സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍; ഓപ്പറേഷന്‍ പി ഹണ്ടില്‍ 286 പേരും അറസ്റ്റില്‍!

New Update

publive-image

തിരുവനന്തപുരം: സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്കാണിത്.

Advertisment

ഇക്കാലയളവില്‍ പോലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു.

ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് - 1606 പേര്‍. ആലപ്പുഴയില്‍ 1337 പേരും കൊല്ലം സിറ്റിയില്‍ 1152 പേരും കാസര്‍ഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1188 എണ്ണം. ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.

കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൈബർഡോമിന് കീഴിൽ പ്രവർത്തിക്കുന്ന കേരള പോലീസ് സി സി എസ് ഇ സെൽ ഇതിനു പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്തുന്നതിനു വേണ്ടി ആരംഭിച്ച ഓപ്പറേഷൻ പി ഹണ്ടിലൂടെ 286 പേരാണ് ഇത് വരെ അറസ്റ്റിലായിട്ടുള്ളത് .

പി-ഹണ്ടിന്റെ പത്താം സ്പെഷ്യൽ ഡ്രൈവായ പി - ഹണ്ട് 22.1 പ്രകാരം 2022 ജനുവരി 16- ന് ഞായറാഴ്ച രാവിലെ മുതൽ 410 സ്ഥലങ്ങളിലാണ് ഒരേ സമയം റെയ്ഡുകൾ നടത്തിയത്. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 10 പേരെ അറസ്റ്റ് ചെയ്യുവാനും അതിനുപയോഗിച്ച 186 ഉപകരണങ്ങൾ പിടിച്ചെടുക്കാനും ഇതിലൂടെ കഴിഞ്ഞു. 22 കേസുകളാണ് പി ഹണ്ട് 22.1 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Advertisment