27
Friday May 2022
കേരളം

‘ഗുണ്ടാ പ്രവർത്തനവും കൊലപാതകവും നടത്തിയാൽ പരിപൂർണ്ണ സംരക്ഷണമാണ് സുധാകരനിസത്തിന്റെ പ്രത്യേകത; നിഖിൽ പൈലിയെ പോലെ കോട്ടയത്തെ ഈ കൊലയാളിയെ കൂടി കോൺഗ്രസ്സ് മെമ്പർഷിപ്പ് കൊടുത്തു സെമി കേഡറായി പ്രഖ്യാപിക്കണം’!-എ.എ. റഹീം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, January 17, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം എന്ന് വിളിച്ച് കൂവുന്ന കോൺഗ്രസ് നേതാക്കൾ ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അമ്മയുടെയും കണ്ണുനീർ കാണണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹീം കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്…

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം എന്നാണ് വി ഡി സതീശൻ മുതൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ വരെ ഇന്ന് വിളിച്ചു കൂവുന്നത്.കോട്ടയത്ത് ഗുണ്ടാ തലവൻ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ അമ്മയുടെ ദൃശ്യങ്ങളാണ് വൈകാരികമായി ഇവരൊക്കെയും ഉപയോഗിച്ച് കണ്ടത്.ഗുണ്ടാ സംഘങ്ങളെ നിയമം ഉപയോഗിച്ച് നമുക്ക് നേരിടാം.ശക്തമായ നടപടികൾ പോലീസ് സ്വീകരിക്കുന്നുമുണ്ട്.

പക്ഷേ ആശങ്ക പ്രകടിപ്പിച്ച ഖദറിട്ട സാറന്മാരോട് ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തണമെന്നുണ്ട്.
ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ കൊലപ്പെടുത്തിയ ധീരജിന്റെ അമ്മയുടെയും കണ്ണുനീർ തോർന്നിട്ടില്ല.ആ അമ്മയുടെ കണ്ണുനീർ കാണാൻ ഈ കണ്ണുകൾക്കുള്ള തിമിരബാധ എന്ന് മാറും?

ക്രിമിനൽ ഗുണ്ടാ സംഘങ്ങൾ യഥാർത്ഥത്തിൽ ശ്രീ കുമ്പക്കുടി സുധാകരന്റെ രാഷ്ട്രീയ ക്രിമിനൽ സംഘത്തെപ്പോലെയോ,അതിനേക്കാൾ അപകടകരമായതോ ആയ ക്രിമിനൽ ആശയമാണ് സുധാകരനിസം മുന്നോട്ട് വയ്ക്കുന്നത്. സുധാകരന്റെ തിയറി പ്രകാരം കോട്ടയം സംഭവത്തെ എങ്ങനെയാണ് നിങ്ങൾക്ക് കുറ്റം പറയാനാവുക?സുധാകരൻ പറയുന്നത് ‘ഇരന്നു വാങ്ങിയതാണ് ധീരജിന്റെ രക്തസാക്ഷിത്വം’ എന്നാണ്.

കൊന്നവരെ നഗ്നമായി ന്യായീകരിക്കുന്നു. അവർക്ക് നിയമ സഹായം ചെയ്യാൻ കോൺഗ്രസ്സ് തീരുമാനിക്കുന്നു. കൊലയാളികളെ സംഘടനയിൽ നിന്നും പുറത്താക്കാൻ യൂത്ത് കോൺഗ്രസ്സോ, കോൺഗ്രസ്സോ തയ്യാറാകുന്നുമില്ല. ഗുണ്ടാ പ്രവർത്തനവും കൊലപാതകവും നടത്തിയാൽ പരിപൂർണ്ണ സംരക്ഷണമാണ് സുധാകരനിസത്തിന്റെ പ്രത്യേകത.

അപ്പോൾ നിഖിൽ പൈലിയെ പോലെ കോട്ടയത്തെ ഈ കൊലയാളിയെ കൂടി കോൺഗ്രസ്സ് മെമ്പർഷിപ്പ് കൊടുത്തു സെമി കേഡറായി പ്രഖ്യാപിക്കണം.കാല് വെട്ടിയെടുത്ത ഒട്ടകം രാജേഷിനെ ഖദർ ഉടുപ്പിച്ചിറക്കിയാൽ നല്ല സെമി കേഡർ മുതലായിരിക്കും. സുധാകരനും കോൺഗ്രസ്സും പറയുന്നത്,ആയുധമെടുക്കാം,കൊല്ലാം,കൊല്ലപ്പെട്ട ഇരകളെ കുറിച്ചു എന്ത് ക്രൂരമായ കാര്യവും ആരോപിക്കാം…എന്നാണ് .

ഒട്ടകം രാജേഷും കോട്ടയത്തെ ഈ ക്രിമിനലും സുധാകരന്റെ നിഖിൽ പൈലിമാരും തമ്മിലുള്ള വെത്യാസം എന്താണ്?? ‘ആയുധമെടുക്കാം കൊന്നു തള്ളാം’….ഗുണ്ടാവൽക്കരിക്കപ്പെട്ട കോൺഗ്രസ്സിന്റെ പുതിയ
ടാഗ് ലൈൻ ഇതാണ്. പണ്ടൊരിക്കൽ,മട്ടന്നൂർ ടൗണിൽ ശ്രീ സുധാകരൻ നടത്തിയ പ്രസംഗമുണ്ട്.

“ഞാനൊരുത്തനെ കൊന്നിട്ടാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്.”സിപിഐഎം പ്രവർത്തകനായ നാല്പാടി വാസുവിനെ ക്രൂരമായി വെടിവച്ചു കൊന്നിട്ട് വരുന്ന വഴിയിൽ നടത്തിയ ആ പ്രസംഗം ആരും മറക്കില്ല. തന്റെ പേരക്കുട്ടിയുടെ പ്രായം പോലുമില്ലാത്ത ഒരു കുഞ്ഞിനെ ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ കഴിഞ്ഞ ദിവസം ക്രൂരമായി കൊന്നപ്പോൾ,”ഇരന്നു വാങ്ങിയതാണ് ഈ മരണം” എന്ന് ആക്രോശിച്ചു അദ്ദേഹം.

ഇന്നലെ കോട്ടയത്തു കൊല നടത്തിയ ഗുണ്ടാസംഘത്തലവൻ സ്റ്റേഷനിൽ പോയി പറഞ്ഞത് ,”ഞാൻ ഒരുത്തനെ കൊന്നുവെന്നാണ്”. മട്ടന്നൂരിൽ സുധാകരനിൽ നിന്നും കേട്ട അതേ ശബ്ദം. ധീരജിന്റെ കൊലപാതകത്തിൽ കോൺഗ്രസ്സ് സംസ്ഥാന നേതൃത്വം തുടർന്നുവരുന്ന സമീപനവും ഗുണ്ടാ സംഘങ്ങളുടെ സ്വരവും രീതിയും തമ്മിൽ ഒരു വ്യത്യാസവുമില്ല.ശ്രീ സുധാകരന്റെയും ചില ഗുണ്ടാ തലവന്മാരുടേയും സ്വരവും രീതിയും പോലും സാമ്യമുള്ളതാണ്.

ഏതായാലും കൊലപാതകത്തെ അപലപിക്കാനും അമ്മയുടെ കണ്ണുനീർ കാണാനും കോൺഗ്രസ്സ്,യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്ക് കാഴ്ച്ച തിരിച്ചു കിട്ടിയ സ്ഥിതിയ്ക്ക് ധീരജിന്റെ അമ്മയെ കൂടി ഒന്ന് ഓർത്തേയ്ക്ക്. ക്രമസമാധാനം, പൗരന്റെ ജീവൻ,സമാധാനം എന്നെല്ലാം വീണ്ടും കോൺഗ്രസ്സ് സ്നേഹിതർ പറഞ്ഞു തുടങ്ങിയതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു.

More News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി സമയം അവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ സമയം ആവശ്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഹൈക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ഹർജി നൽകുക. അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.

തിരുവനന്തപുരം: മെയ് മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാൻ 754.256 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡ് പെൻഷൻ പെൻഷൻ നൽകാൻ അനുവദിച്ചത് 104.61 കോടി രൂപ. 49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക. പെൻഷൻ വിതരണം തുടങ്ങിയെന്ന് ധനമന്ത്രി.

തിരുവനന്തപുരം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരളലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറുകളാണ് മഴയ്ക്ക് കാരണം. അതേസമയം അറബിക്കടലിലെയും ബംഗാൾ ഉൾകടലിലെയും കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് കാലാവര്ഷമെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും വൈകാനാണ് സാധ്യത.

ഡൽഹി: ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാൻഡിനാണ് പുരസ്കാരം. ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കർ പുരസ്കാരത്തിന് അർഹമാകുന്നത്. ഡെയ്സി റോക് വെലാണ് പുസ്തകത്തിന്‍റെ പരിഭാഷ നിർവ്വഹിച്ചത്. 52 ലക്ഷം രൂപയുടെ സമ്മാനത്തുക ഗീതാജ്ഞലി ശ്രീയും ഡെയ്സി റോക് വെലും പങ്കിടും. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് […]

കോട്ടയം: ഇന്നലെ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലെ ഇരുട്ട് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. അതോടെ, ട്രെയിൻ യാത്രക്കാരുടെ ‘കണ്ണ് രണ്ടു വട്ടം പൊത്തുന്ന’ കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ 65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി. ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂർ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതോടെ, കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും. പുതിയ ട്രാക്കുകൾ തുരങ്കം ഒഴിവാക്കിയാണു നിർമിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി […]

ഡൽഹി: ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച […]

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം […]

മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷൻ, കെ എസ്‌ ആർ ട്ടി സി ബസ്‌ സ്റ്റാന്റ്‌ , മലപ്പുറം ടൗൺ ഹാൾ, കലക്ടർ ബംഗ്ലാവ്‌, മഞ്ചേരി റോഡിലെ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം, മുനിസിപ്പൽ ബസ്‌ സ്റ്റാന്റ്‌ പരിസരങ്ങളിലെല്ലാം തെരുവ്‌ നായ്ക്കളുടെ ക്രമാധീതമായ വർദ്ധനവ്‌ കാരണം ശല്യം രൂക്ഷമായിരിക്കയാണ്‌. കുട്ടികളേയും മുതിർന്നവരേയും തെരുവ്‌ നായ്ക്കൾ ആക്രമിക്കുന്നത്‌ മൂലം പുറത്തിറങ്ങാൻ ഭയക്കുകയാണ്‌. മലപ്പുറം നഗരത്ത്‌ തെരുവ്‌ നായ്ക്കളുടെ ശല്യം രൂക്ഷമായത്‌ അധികാരികളുടെയടുത്ത്‌ പല പ്രാവശ്യം പരാതി നൽകിയിട്ടും ഇതുവരെ […]

ജിദ്ദ: സ്വന്തം സ്‌പോൺസർഷിപ്പിൽ ഉള്ള വിദേശി തൊഴിലാളികൾ തങ്ങളുടെ കീഴിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അധികൃതർ. അനധികൃതമായി മറ്റാർക്കെങ്കിലും വേണ്ടിയോ സ്വന്തം സമ്പാദ്യത്തിനായോ ജോലി ചെയ്യാൻ വിദേശി തൊഴിലാളികൾക്ക് സൗദിയിൽ അനുമതിയില്ല. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സ്പോണ്സർമാരുടെ കടമയാണ്. പ്രവാസി തൊഴിലാളികളെ മറ്റു ജോലികൾക്കു വിട്ടു എന്ന് കണ്ടെത്തിയാൽ സ്പോൺസർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ […]

error: Content is protected !!