New Update
Advertisment
തിരുവനന്തപുരം: വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം പോത്തൻകോട്ടായിരുന്നു സംഭവം. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാവ സുരേഷിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
പോത്തൻകോട്ട് നിന്ന് ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറിൽ ശ്രീകാര്യം ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ഈ കാറിൽ രണ്ടു സ്ത്രീകളും നവജാത ശിശുവും ഡ്രൈവർ ഉൾപ്പെടെ രണ്ട് പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുണ്ടെന്നാണ് വിവരം.