/sathyam/media/post_attachments/VNt1YEuWV3WuugeKZ3PC.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് സംബന്ധിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപി ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത്തെന്ന് സംശയം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതായാണ് വിവരം. ശരത്തിന്റെ ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി.
ദിലീപിന്റെ അടുത്ത സുഹൃത്തായ ഹോട്ടൽ വ്യവസായി ശരത്തിന്റെ ആലുവ തൊട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടന്നത്. എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. മൂന്നു മണിക്ക് ആരംഭിച്ച പരിശോധന രാത്രി എട്ടര വരെ തുടർന്നു. ശരത് സ്ഥലത്തുണ്ടായിരുന്നില്ല.
വിഐപി ശരത്താണോ എന്നുറപ്പിക്കാൻ കൂടുതൽ പരിശോധനകൾ വേണമെന്നും അന്വേഷണ സംഘം അറിയിച്ചു. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ കൊച്ചിയിലെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസിൽ സുരാജ് നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വീട്ടിലെ പരിശോധന.