/sathyam/media/post_attachments/lnJvThqFmS7XZgwym5Oc.jpg)
പാലക്കാട്: സംഘപരിവാറിന്റെയും വര്‍ഗീയ ശക്തികളുടെയും ടെലിപ്രോംപ്റ്ററാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ. വര്‍ഗീയ പ്രചാരണം നിര്‍ത്തിയിട്ട് കൊള്ളാവുന്ന ആരെയെങ്കിലും ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഇരുത്താന്‍ കോടിയേരി തയാറാകണം. ഗുണ്ടകള്‍ക്ക് പൊലീസിനെ പുല്ലുവിലയാണെന്നും ആഭ്യന്തര വകുപ്പ് ദുരന്തമായി മാറിയെന്നും ഷാഫി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോംപ്റ്റര്‍ വര്‍ഗീയത പറയാന്‍ കോടിയേരി കടം മേടിച്ചതുകൊണ്ടാണ് ഇക്കണോമിക്ക് ഫോറത്തിലെ പ്രസംഗം തടസ്സപ്പെട്ടത്. ഭരണത്തിന്റെ ദയനീയ പരാജയത്തെ വര്‍ഗീയത കൊണ്ട് മറയ്ക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും ഷാഫി വ്യക്തമാക്കി. .