നടിയെ ആക്രമിച്ച കേസ്; ദിലീപ് മുഖ്യസൂത്രധാരന്‍; നടിക്കെതിരെ നടന്നത് ക്വട്ടേഷന്‍ ആക്രമണം! മുന്‍കൂര്‍ ജാമ്യം എതിര്‍ത്ത് പ്രോസിക്യൂഷന്‍

New Update

publive-image

Advertisment

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. നടിയെ അക്രമിച്ച കേസിലെ മുഖ്യസൂത്രധാരനാണ് ദിലീപ്. നടിക്കെതിരെ നടന്നത്‌ ക്വട്ടേഷന്‍ ആക്രമണമാണെന്നും ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു.

ഓരോഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറിയെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട്. ശബ്ദ സാമ്പിളുകളും പരിശോധിക്കണം.

ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിയമത്തെ മറികടക്കാനുള്ള സകല ശ്രമങ്ങളും ദിലീപ് നടത്തിവരുന്നുണ്ട്. നടിയെ അക്രമിച്ച കേസില്‍ പ്രതിയായത് മുതല്‍ തുടങ്ങിയ ശ്രമമാണെന്നും പ്രോസിക്യൂഷന്‍ പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കി.

Advertisment