തിരുവനന്തപുരം: അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. കടുത്തഭാഷയിൽ പിണറായി വിജയനെ വിമർശിച്ചുകൊണ്ടുള്ള കത്ത് ട്വിറ്ററിലാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്ന സാഹചര്യമുണ്ടാക്കിയത് മുഖ്യമന്ത്രിയാണെന്നും പാര്‍ട്ടി സമ്മേളനങ്ങളാണ് അതിന് കാരണമെന്നും സുധാകരന് കത്തില്‍ പറയുന്നു.
കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
കാബിനറ്റ് മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ കേട്ടു. താങ്കൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയന്, അങ്ങയുടെ നാട്ടില്‍ പ്രജകള്‍ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകന് തലസ്ഥാനത്തുണ്ട് എന്നതില്‍ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ.
അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം നന്നായി നിര്‍വഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.
കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവര്ക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തില്‍ പ്രമേയം പാസാക്കിയിട്ടും അങ്ങേര്‍ക്കത് മനസ്സിലായില്ലെന്ന് തോന്നുന്നു.
എല്ലാത്തിനും ‘‘കാരണഭൂതനായ’’ അങ്ങ് എ.കെ.ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ‘‘അമേരിക്കയിൽ’’ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.
തിരുവനന്തപുരം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പത്തനംതിട്ട മുതൽ തൃശൂർ വരെയും മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരളലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. കാലവർഷത്തിന് മുന്നോടിയായുള്ള പടിഞ്ഞാറൻ കാറുകളാണ് മഴയ്ക്ക് കാരണം. അതേസമയം അറബിക്കടലിലെയും ബംഗാൾ ഉൾകടലിലെയും കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് കാലാവര്ഷമെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും വൈകാനാണ് സാധ്യത.
ഡൽഹി: ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക് ബുക്കർ പുരസ്കാരം. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാൻഡിനാണ് പുരസ്കാരം. ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കർ പുരസ്കാരത്തിന് അർഹമാകുന്നത്. ഡെയ്സി റോക് വെലാണ് പുസ്തകത്തിന്റെ പരിഭാഷ നിർവ്വഹിച്ചത്. 52 ലക്ഷം രൂപയുടെ സമ്മാനത്തുക ഗീതാജ്ഞലി ശ്രീയും ഡെയ്സി റോക് വെലും പങ്കിടും. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് […]
കോട്ടയം: ഇന്നലെ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലെ ഇരുട്ട് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. അതോടെ, ട്രെയിൻ യാത്രക്കാരുടെ ‘കണ്ണ് രണ്ടു വട്ടം പൊത്തുന്ന’ കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ 65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി. ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂർ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതോടെ, കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും. പുതിയ ട്രാക്കുകൾ തുരങ്കം ഒഴിവാക്കിയാണു നിർമിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി […]
ഡൽഹി: ചൈനീസ് വീസ കോഴക്കേസിൽ കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് കാർത്തി ചിദംബരം പൂർണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാർത്തിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്കര രാമനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച […]
കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം […]
മലപ്പുറം: മലപ്പുറം ജില്ലാ ആസ്ഥാനമായ സിവിൽ സ്റ്റേഷൻ, കെ എസ് ആർ ട്ടി സി ബസ് സ്റ്റാന്റ് , മലപ്പുറം ടൗൺ ഹാൾ, കലക്ടർ ബംഗ്ലാവ്, മഞ്ചേരി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം, മുനിസിപ്പൽ ബസ് സ്റ്റാന്റ് പരിസരങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ ക്രമാധീതമായ വർദ്ധനവ് കാരണം ശല്യം രൂക്ഷമായിരിക്കയാണ്. കുട്ടികളേയും മുതിർന്നവരേയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് മൂലം പുറത്തിറങ്ങാൻ ഭയക്കുകയാണ്. മലപ്പുറം നഗരത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായത് അധികാരികളുടെയടുത്ത് പല പ്രാവശ്യം പരാതി നൽകിയിട്ടും ഇതുവരെ […]
ജിദ്ദ: സ്വന്തം സ്പോൺസർഷിപ്പിൽ ഉള്ള വിദേശി തൊഴിലാളികൾ തങ്ങളുടെ കീഴിൽ തന്നെയാണ് ജോലി ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി അധികൃതർ. അനധികൃതമായി മറ്റാർക്കെങ്കിലും വേണ്ടിയോ സ്വന്തം സമ്പാദ്യത്തിനായോ ജോലി ചെയ്യാൻ വിദേശി തൊഴിലാളികൾക്ക് സൗദിയിൽ അനുമതിയില്ല. ഇക്കാര്യം ഉറപ്പ് വരുത്തേണ്ടത് സ്പോണ്‍സർമാരുടെ കടമയാണ്. പ്രവാസി തൊഴിലാളികളെ മറ്റു ജോലികൾക്കു വിട്ടു എന്ന് കണ്ടെത്തിയാൽ സ്പോൺസർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പൊതുസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ […]
കൊച്ചി: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന പി സി ജോർജ് നൽകിയ ജാമ്യ ഹർജി അടക്കം മൂന്ന് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം കിഴക്കേക്കോട്ടെ കേസില്‍ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ റിവിഷൻ ഹർജിയാണ് ആദ്യം പരിഗണിക്കുക. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്മാനാണ് കേസ് പരിഗണിക്കുന്നത്. ഇതേ കേസിൽ പി സി ജോർജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുൻക്കൂർ ജാമ്യ ഹർജിയും മറ്റൊരു ബഞ്ച് ഉച്ചയ്ക്ക് പരിഗണിക്കും. […]
തിരുവനന്തപുരം: കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു ജയിക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിർദേശിച്ചു. ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളുടെ കഴിവിന്റെ അടുത്തെങ്ങും പ്രാതിനിധ്യം രാഷ്ട്രീയത്തിലും തൊഴിൽ മേഖലകളിലും അവർക്കു ലഭിച്ചിട്ടില്ലെന്നും കേരള നിയമസഭ സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രപതി പറഞ്ഞു. സാമൂഹികമായ മുൻവിധികളാണ് സ്ത്രീകളെ തടഞ്ഞുനിർത്തുന്നത്. വിവിധ തലങ്ങളിൽ സ്ത്രീകൾ പിന്തള്ളപ്പെടുന്നത് ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. മനോഭാവവും ചിന്താഗതിയും മാറുക മാത്രമാണു പരിഹാരം. ഇന്ത്യയിൽ ഒരു വനിതാ പ്രധാനമന്ത്രിയും ഒരു വനിതാ […]