/sathyam/media/post_attachments/AMMgOSgLMKw2fo9nZ2k7.jpg)
തിരുവനന്തപുരം: മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഫേസ്ബുക്ക് പ്രതികരണവുമായി കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ സുരേഷ് കുമാറിന്റെ മകൻ അനന്തു സുരേഷ് കുമാർ.
അനന്തു ഫേസ്ബുക്കില്‍ കുറിച്ചത്:
താൻ മുന്നാറിൽ നിന്ന് പോയാലും ആരൊക്കെ എങ്ങനെയൊക്കെ ഈ ദൗത്യത്തെ അട്ടിമറിച്ചാലും ഇന്നല്ലെങ്കിൽ നാളെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കപ്പെടുക തന്നെ ചെയ്യും, പാവപ്പെട്ട ഭൂരഹിതർക്ക് കിട്ടേണ്ട ഭൂമി ഇതുപോലുള്ള വ്യാജ പട്ടയങ്ങൾ തരപ്പെടുത്തി പാർട്ടി ഓഫീസുകൾ എന്നും മതസ്ഥാപനങ്ങൾ എന്നും മറ്റ് പല പേരുകളുമിട്ട് ആ ഭൂമിക്ക് താങ്ങാൻ പോലുമാകാത്ത ബഹുനില മന്ദിരങ്ങൾ പണിതുയർത്തി അതിലെ ഓരോ മുറിക്കും ദിവസേന ആയിരങ്ങളും പതിനായിരങ്ങളും വെച്ച് സമ്പാദിച്ച റിസോർട്ട് മാഫിയ ഇന്നല്ലെങ്കിൽ നാളെ നിയമത്തിന്റെ മുന്നിൽ കീഴടങ്ങേണ്ടി വരുക തന്നെ ചെയ്യും എന്ന് കൃത്യം 15 വർഷങ്ങൾക്ക് മുൻപ് 2007 ഇൽ പറഞ്ഞ ഒരു ഉദ്യോഗസ്ഥനെ എനിക്ക് അറിയാം.. എന്റെ അച്ഛൻ !
https://www.facebook.com/arunkumarva1234/posts/10215986063283807
അതേസമയം, മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറും വിഷയത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. വിഎസിന്റെ ചിത്രവും രവീന്ദ്രൻ പട്ടയം റദ്ദാക്കിയ വാർത്തയും ചേർത്താണ് അരുൺ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ചിത്രത്തിന് അഭിവാദനം നൽകി നിരവധി പേർ കമന്റുകൾ പങ്കുവച്ചു.