/sathyam/media/post_attachments/X7z2PGWqMDv5wcjfLBpR.jpg)
തൃശ്ശൂർ: കാസർകോട് ജില്ലയിൽ പൊതുപരിപാടികൾക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയത് പാർട്ടിയുടെ അഭിപ്രായം കേൾക്കാതെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടതി വിധി മാനിച്ചതു കൊണ്ടാണ് കാസർകോട് ജില്ലാ സമ്മേളനം ഇന്ന് അവസാനിപ്പിച്ചത്. തൃശൂരിന് വിധി ബാധകമല്ല. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു.
വിലക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച കാസര്‍കോട് ജില്ലാ സമ്മേളനം ചുരുക്കി വെള്ളിയാഴ്ച തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യം ശനിയാഴ്ച വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റി ഇന്നുതന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു.