Advertisment

കൊവിഡ് വ്യാപനം രൂക്ഷം; കണ്ണൂർ ജില്ലയെ ‘എ’ വിഭാഗത്തിൽ ഉൾപ്പെടുത്തി

New Update

publive-image

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കണ്ണൂർ ജില്ലയെ ‘എ’ വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇതോടെ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവിറങ്ങി. ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയ്യതിയിൽ നിന്ന് ഇരട്ടിയാവുകയാണെങ്കിലോ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിലോ ആണ് ഒരു ജില്ലയെ കാറ്റ​ഗറി എയിൽ ഉൾപ്പെടുത്തുന്നത്. നേരത്തെ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് കാറ്റഗറി എ-യിൽ ഉണ്ടായിരുന്നത്. ഈ വിഭാ​ഗത്തിലേക്കാണ് കണ്ണൂരിനെയും ഉൾപ്പെടുത്തിയത്.

ഇതോടെ ജില്ലയിൽ എല്ലാ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാവൂ. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് രോഗികളുടെ പ്രവേശനം കൺട്രോൾ റൂം വഴി മാത്രമാക്കി.

Advertisment