New Update
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചു പ്രതികളുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. പതിനൊന്നു മണിക്കൂറോളമാണ് ദിലീപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാളെയും തുടരും.
Advertisment
ആകെ മൂന്നുദിവസത്തേക്കാണ് ചോദ്യംചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികൾ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് നിർദേശിച്ചിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.