നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തുന്നു; 10 മിനിറ്റിനുള്ളിൽ പ്രതിയെ കണ്ടെത്തി പൊലീസ്; പ്രശംസിച്ച് ടിനി ടോം

New Update

publive-image

Advertisment

കൊച്ചി: പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ എറണാകുളം റൂറല്‍ സൈബര്‍ പോലിസിന് നന്ദിപറഞ്ഞ് സിനിമാ നടന്‍ ടിനി ടോം. സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്നാണ് നടന്‍ പൊലീസിന് നന്ദിപറഞ്ഞത്. ഒരു യുവാവിന്റെ നിരന്തരമായ ഫോണ്‍ വിളി ശല്യമായപ്പോഴാണ് ടിനി ടോം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമെത്തിയത്.

‘മാസങ്ങളായി ഷിയാസ് എന്ന പേര് പറഞ്ഞ് പരിചയപ്പെടുത്തിയ യുവാവ് തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയാണ്. ആ നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ അവൻ അടുത്ത നമ്പറിൽ നിന്നും വിളിക്കും. ഞാൻ തിരിച്ച് പറയുന്നത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുക എന്നതാണ് ഇവന്റെ ലക്ഷ്യം. ഒരുതരത്തിലും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകാൻ എത്തിയത്'-ടിനി പറയുന്നു.

https://www.facebook.com/TinyTomOfficial/videos/628855541729897/?t=0

എറണാകുളം റൂറൽ എസ്പി കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ഒരു ടീം തന്നെ രംഗത്തിറങ്ങി. വളരെ വേഗത്തിൽ കണ്ണൂർ സ്വദേശിയായ ഷിയാസ് ആണ് ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നതെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് തിരയുന്നു എന്നറിഞ്ഞ ഷിയാസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഷിയാസിനെ പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ടിനി ടോമും സ്റ്റേഷനിലെത്തി. പ്രത്യേക മാനസികാവസ്ഥയിൽ ആണ് താൻ ഇങ്ങനെ പെരുമാറിയതെന്ന് ഷിയാസ് പറഞ്ഞു.

യുവാവിന്റെ മാനസീകാവസ്ഥ മനസിലാക്കിയ ടിനി പരാതി. പിന്‍വലിച്ചു. മേലില്‍ ആരോടും ഇങ്ങനെ ചെയ്യരുതെന്ന് സ്‌നേഹത്തോടെ ഉപദേശവും നല്‍കി.

Advertisment