ലോകായുക്ത വിചാരിച്ചാൽ ഒരു സർക്കാരിനെ കേരളത്തിൽ ഇല്ലാതാക്കാൻ കഴിയും; അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്ന് കോടിയേരി; തീരുമാനത്തിന് പിന്നില്‍ എജിയുടെ നിയമോപദേശം

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിലെ ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്താനുള്ള നീക്കം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ലോകായുക്ത നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്നും കോടിയേരി പറഞ്ഞു.

ലോകായുക്ത വിചാരിച്ചാൽ ഒരു സർക്കാരിനെ കേരളത്തിൽ ഇല്ലാതാക്കാൻ കഴിയും. അതിനെതിരെ അപ്പീൽ നൽകാൻ പോലും കഴിയില്ല. ലോകായുക്തയിൽ അപ്പീൽ അധികാരമില്ലാത്തത് ഭരണഘടനയുടെ164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി ഓർഡിനൻസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും കോടിയേരി വിശദീകരിച്ചു.

ലോകായുക്ത ആക്ട് എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതാണ്. മറ്റു സംസ്ഥാനങ്ങളിലും ഇതേ രീതിയിൽ ആക്ട് നിലവിലുണ്ട്. അവിടങ്ങളിലെ അനുഭവം പരിശോധിച്ച് ചില മാറ്റം വേണമെന്ന് മുൻ എജി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നത്.

കർണാടക, ആന്ധ്ര, തമിഴ്നാട്, രാജസ്ഥാൻ, ബിഹാർ ഗുജറാത്ത് അടക്കം സംസ്ഥാനങ്ങളിലെ ഭരണ ഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാൻ ലോകായുക്തക്ക് അധികാരമില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സ്ഥിതി അങ്ങനെ തന്നെയാണ്. 2020-ൽ ഭേദഗതിയോടെയാണ് പഞ്ചാബ് ഇത് കൊണ്ടുവന്നത്. ബിജെപി ഭരിക്കുന്ന യുപിയിലും ഗുജറാത്തിലും ഭരണ ഘടനാ പദവിയിലിരിക്കുന്ന വ്യക്തിയെ പുറത്താക്കാൻ അധികാരം നൽകുന്നില്ലെന്നും കോടിയേരി പറയുന്നു.

Advertisment