അധ്യാപകര്‍ പഠിപ്പിച്ചാല്‍ മാത്രം മതി, എല്ലാവരും കൂടി ചേര്‍ന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ട; ഫോക്കസ് ഏരിയ അധ്യാപകർക്കെതിരെ വി ശിവന്‍കുട്ടി

New Update

publive-image

Advertisment

തിരുവനന്തപുരം: എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ എതിര്‍ക്കുന്ന അധ്യാപകര്‍ക്ക് പരോക്ഷ വിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ പഠിപ്പിച്ചാല്‍ മാത്രം മതി. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

‘അധ്യാപകരെ സര്‍ക്കാര്‍ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ട ‘ എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

എസ്എസ്എല്‍സി ക്ലാസുകളിലെ ഫോക്കസ് ഏരിയ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറച്ചതില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വ്യാപകമായ പരാതികളാണ് ഉയരുന്നത്. നോണ്‍ ഫോക്കസ് ഏരിയ ചോദ്യങ്ങള്‍ക്ക് ചോയ്‌സ് കുറച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ എ പ്ലസ് കിട്ടലല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.

സംസ്ഥാനത്ത് നാളെയാണ് ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ ആരംഭിക്കുന്നത്. 1955 കേന്ദ്രങ്ങളില്‍ നടക്കുന്ന പരീക്ഷക്ക് 3,20,067 വിദ്യാര്‍ത്ഥികള്‍ ഹാജരാകും. കൊവിഡ് മഹാമാരിക്കാലത്ത് ഒട്ടേറെ പ്രയാസങ്ങള്‍ മറികടന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നതെന്ന് മന്ത്രി പെറഞ്ഞു.

Advertisment