/sathyam/media/post_attachments/lCK86WgfTQABlVCWohaU.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കെ റെയിലിന് എതിരല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 'പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. അവരുടെ ആശങ്ക മാറ്റണം. ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഇതുവരെ ചെയ്തത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. പദ്ധതി നാടിന് ഗുണകരമാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പിന്തുണയ്ക്കും.' ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ വ്യക്തമാക്കി.
ജനാധിപത്യത്തിന് ചേർന്നതല്ല പിണറായി വിജയന്റെ പെരുമാറ്റവും പ്രതികരണങ്ങളും. ജനാധിപത്യ സംവിധാനത്തിൽ അപമാനമാണ് പിണറായി വിജയന്റെ പ്രവർത്തികളെന്നും കെപിസിസി പ്രസിഡന്റ് കൂട്ടിച്ചേർത്തു.