/sathyam/media/post_attachments/Zf5B29xU85h9u25RGKsR.jpg)
തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ശക്തമായി എതിർക്കാൻ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനം. ലോകായുക്ത ഓര്‍ഡിനന്‍സില്‍ മന്ത്രിമാര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല. ഓര്‍ഡിനന്‍സിനെതിരേ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാടിന് എക്‌സിക്യുട്ടീവ് പൂര്‍ണ പിന്തുണ നല്‍കി.
ലോകായുക്ത ഓർഡിനൻസിലെ ഭേദഗതി സംബന്ധിച്ച് മന്ത്രിസഭായോഗത്തിൽ ചർച്ചയുണ്ടായപ്പോൾ മന്ത്രിമാർ ജാഗ്രത കാട്ടിയില്ല. ഭാവിയിൽ ഇങ്ങനെ സംഭവിക്കാതെ നോക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച സമീപനമാണ് കാനം സ്വീകരിച്ചതെന്ന് അംഗങ്ങൾ പറഞ്ഞു.
കെ റെയിൽ പദ്ധതിക്കെതിരെയും എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു. കെ റെയിലിൽ സിപിഎം സമീപനത്തിനെതിരെ വിമർശനം ഉയർന്നു. കല്ല് പിഴുതാൽ പല്ല് പോകുമെന്ന വിമർശനം ശരിയായില്ലെന്ന് വിഷയം ഉന്നയിച്ച് മുല്ലക്കര രത്നാകരൻ പറഞ്ഞു. രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ നടപടിക്കെതിരേ രംഗത്തെത്തിയ സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനോട് വിശദീകരണം തേടാനും തീരുമാനിച്ചു.