ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
കണ്ണൂർ: കണ്ണൂർ മാതമംഗലത്ത് വീണ്ടും സംഘർഷം. ലീഗിന്റെ പ്രതിഷേധ പ്രകടനത്തിലേക്ക് സിഐടിയുകാർ ഇരച്ചുകയറി. പൊലീസ് നോക്കി നിൽക്കെയായിരുന്നു അതിക്രമം. സിഐടിയു വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയെന്ന് ആരോപിച്ചാണ് ഇന്നലെ അഫ്സലെന്ന യുവാവിനെ മർദ്ദിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പ്രകടനം നടത്തിയത്. പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് ലീഗ് പ്രവർത്തകരെ സിഐടിയു പ്രവർത്തകർ മർദിച്ചു.
Advertisment