/sathyam/media/post_attachments/GO4WxkA1fptotsJAZNt8.jpg)
തിരുവനന്തപുരം: എൽജെഡിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി ഹാരിസ് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിൽ പാർടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേതാക്കളെ സ്വീകരിച്ചു.
എം.വി ശ്രേയാംസ് കുമാറിന്‍റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചുകൊണ്ടായിരുന്നു ഷെയ്ഖ് പി ഹാരിസിന്‍റെ രാജി. സിപിഎം നിശ്ചയിക്കുന്ന ഘടകങ്ങളിൽ പാർട്ടി ചട്ടക്കൂട്ടിൽ നിന്നു പ്രവർത്തിക്കുമെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.