"നീ തോൽക്കേണ്ടത് ഞങ്ങളുടെ രണ്ട് പാർട്ടിക്കാരുടെയും ആവശ്യമായിരുന്നു''! ബിജെപി വിട്ട് കോൺഗ്രസ്സിൽ വന്ന ഒരു സുഹൃത്തിന്റെ വാക്കുകളാണ് ഇത്; അനില്‍ അക്കരയുടെ കുറിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂര്‍: തന്നെ തോൽപ്പിക്കാൻ ബിജെപിയും സിപിഎമ്മും ഒരുമിച്ച് നിന്നെന്ന ആരോപണവുമായി വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്ത്. ലൈഫ് മിഷൻ അഴിമതി പുറത്തുെകാണ്ടുവരാൻ താൻ നടത്തിയ പോരാട്ടത്തെ ചെറുക്കാനാണ് സഖ്യമുണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ഒരാള്‍ തന്നോടു ഇങ്ങനെ പറഞ്ഞെന്നാണ് അനിലിന്റെ അവകാശവാദം.

ഫേസ്ബുക്ക് പോസ്റ്റ്...

"നീ തോൽക്കേണ്ടത് ഞങ്ങളുടെ രണ്ട് പാർട്ടിക്കാരുടെയും ആവശ്യമായിരുന്നു. ആ പണി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് തൊട്ടേ ആരംഭിച്ചു, വടക്കാഞ്ചേരി നഗരസഭ, അടാട്ട് പഞ്ചായത്ത്‌, തെക്കുംകര പഞ്ചായത്ത്‌, തോളൂർ പഞ്ചായത്ത്‌, കോലഴി പഞ്ചായത്ത്‌ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിന് മുൻപേ സഖ്യമുണ്ടാക്കി. അത് വിജയിച്ചു.

പിന്നെ നിയമസഭയിലും. അതിന്റെ ചുമതല എം കെ കണ്ണനെ ഏൽപ്പിച്ചു. അങ്ങനെ എല്ലാം ഭംഗിയാക്കി. നീ തോറ്റാൽ പിന്നെ ലൈഫ് കേസ് ജനം വിശ്വസിക്കില്ല. പിന്നെ സിബിഐ അത് ഞങ്ങളുടെ പാർട്ടി കൈകാര്യം ചെയ്യാമെന്ന് ഉറപ്പ് നൽകി'" ബിജെപി വിട്ട് കോൺഗ്രസ്സിൽ വന്ന ഒരു സുഹൃത്തിന്റെ വാക്കുകളാണ് ഇത്.

ഒരു കാര്യം ഞാൻ നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റുകാണും. പക്ഷേ അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങൾക്കാർക്കും എന്നെ തോൽപ്പിക്കാൻ കഴിയില്ല. ഇപ്പോൾ ഈ കേസിലുണ്ടായ വെളിപ്പെട്ട ചില കാര്യങ്ങൾ ഞാൻ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നതാണ്.

ബിജെപി, സിപിഎം സർക്കാരുകൾ ഒരുമിച്ച് ഭരിക്കുന്ന ഈ നാട്ടിൽ അതിനെ മറികടക്കുക എളുപ്പമല്ല. എന്ത് വിലകൊടുത്തും അതിനെ മറികടക്കണം. അത് ജീവൻ നൽകിയാണെങ്കിലും മറികടക്കും. ഒരുനാൾ സത്യം ജയിക്കും.

Advertisment