Advertisment

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഓസ്ട്രലിയന്‍ സഹായമെത്തിച്ച് ഹാബിറ്റാറ്റ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

ഓസ്‌ട്രേലിയല്‍ സഹായത്തോടെ കേരളത്തിലെത്തിച്ച പ്രതിരോധ സാമഗ്രികള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമടക്കമുള്ളവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയപ്പോള്‍

കൊച്ചി: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഓസ്‌ട്രേലിയയില്‍ നിന്ന് മെഡിക്കല്‍ സാമഗ്രികള്‍ എത്തിച്ച് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ. 30 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍, അഞ്ച് വെന്റിലേറ്ററുകള്‍ എന്നിവയാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് കൈമാറിയത്.

ഗവണ്‍മെന്റ് ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് ഹീലിംഗ് ഇന്റര്‍നാഷണല്‍ ഇന്‍കോര്‍പറേറ്റ്, വെസ്റ്റ് ഓസ്‌ട്രേലിയ മലയാളി അസോസിയേഷന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവരുടെ സഹായത്തോടെ എത്തിച്ച മെഡിക്കല്‍ സാമഗ്രികള്‍ കൈമാറുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മോന്‍സ് ജോസഫ് എം എല്‍ എ തുടങ്ങിയവര്‍ പങ്കെടുത്തു.

സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ എം ഡി ഡോ. രാജന്‍ സാമുവല്‍, വെസ്‌റ്റേണ്‍ ഓ്‌സ്‌ട്രേലിയന്‍ ധനകാര്യമന്ത്രി ഡോ. ടോണി ബൂട്ടി, ജനപ്രതിനിധിയായ യാസ് മുബാറക്കി, ഓസ്‌ട്രേലിയയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളായ ഡോ. ജഗദീഷ് കൃഷ്ണന്‍, കെവിന്‍ മൈക്കിള്‍, ഡോ. സുമന്‍ ജെ ജോര്‍ജ്ജ് തുടങ്ങിയവര്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പിന്തുണ അറിയിച്ചു.

2020 മാര്‍ച്ച് മുതല്‍, ഹാബിറ്റാറ്റ് ഇന്ത്യ 16,82,332 ആളുകള്‍ക്ക് കോവിഡ് പ്രതിരോധത്തിനുള്ള ശുചിത്വ കിറ്റുകള്‍, അവശ്യവസ്തു കിറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ എത്തിച്ചിട്ടുണ്ട്.

Advertisment