പോലീസ് എത്തുമ്പോൾ കണ്ണൂരിൽ എട്ട് മുറികളുള്ള വീട്ടിൽ അഞ്ചു മുറികളിലും സ്ത്രീ - പുരുഷ ജോഡികൾ. ആണും പെണ്ണും പറഞ്ഞു ഞങ്ങൾ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ എത്തിയവരാണെന്ന്. എന്ത് ചെയ്യും ? പോലീസ് മടങ്ങിപ്പോയി ! സംഭവം പയ്യാമ്പലത്തെ വാടക വീട്ടിൽ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂര്‍: പയ്യാമ്പലത്ത് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ സൗകര്യം ചെയ്തുകൊടുത്ത രണ്ടു പേരെ അറസ്റ്റു ചെയ്തു. പ്രശാന്ത്കുമാര്‍ (48), ഇയാളുടെ സഹായിയായ ബംഗാള്‍ സ്വദേശി ദേവനാഥ് ബോസ് (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

Advertisment

'ലവ്‌ഷോര്‍' എന്ന വീട് വാടകയ്‌ക്കെടുത്താണ് ഇവര്‍ അനാശാസ്യപ്രവര്‍ത്തനങ്ങല്‍ക്ക് സൗകര്യം ചെയ്തുകൊടുത്തത്. ഈ വീട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എട്ട് മുറികളുള്ള ഈ വീട്ടില്‍ റെയ്ഡിന് പൊലീസെത്തിയപ്പോള്‍ അഞ്ചു മുറികളിലും സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. എല്ലാവരും പ്രായപൂര്‍ത്തികളായവരായിരുന്നു. പരസ്പര സമ്മതപ്രകാരമാണ് തങ്ങള്‍ ലൈംഗിക ബന്ധത്തിന് എത്തിയതെന്ന് വ്യക്തമാക്കിയതോടെ പൊലീസ് ഇവരെ വിട്ടയച്ചു.

പാനൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ്, മയ്യില്‍ എന്നിവിടങ്ങളിലുള്ളവരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എല്ലാവരും 20-നും 30-നും ഇടയിലുള്ളവരാണ്. ഇതില്‍ മൂന്ന് പെണ്‍കുട്ടികള്‍ കോളേജില്‍ പഠിക്കുന്നവരാണ്. ഒരു സ്ത്രീ ഫിസിയോ തെറാപിസ്റ്റായിരുന്നു.

ഒരു മുറിക്ക് 3,500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. പ്രതികളില്‍ നിന്ന് പണം കണ്ടെടുത്തു. ബെംഗളൂരുവില്‍ മകളോടൊപ്പം താമസിക്കുന്ന ഒരു വയോധികയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. ഒരു മാസം മുമ്പ് പ്രശാന്ത്കുമാര്‍ ഇത് വാടകയ്‌ക്കെടുക്കുകയായിരുന്നു.

Advertisment