/sathyam/media/post_attachments/0U5EWZ2JXwkRvOVwsuqx.jpg)
തിരുവനന്തപുരം: ഇടതുമുന്നണിക്ക് രാഷ്ട്രീയ വ്യതിയാനം ഉണ്ടായാൽ തുടർന്നും തിരുത്തുമെന്ന് സിപിഐ. ബ്രാഞ്ച് സമ്മേളനങ്ങളിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിനുള്ള കുറിപ്പിലാണ് സിപിഐ നിലപാട് അറിയിച്ചിരിക്കുന്നത്. ഇതുവരെ എടുത്ത തിരുത്തല്‍ നടപടികള്‍ എണ്ണിപ്പറയുന്നില്ലെന്നും കുറിപ്പില്‍ സിപിഐ വ്യക്തമാക്കുന്നു.
കെ റെയിൽ പദ്ധതിയെ രാഷ്ട്രീയ രേഖയിൽ സിപിഐ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. സിൽവർലൈൻ പദ്ധതി വികസനത്തിന്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സില്‍വര്‍ലൈനെതിരായ പ്രക്ഷോഭം ഉയര്‍ത്തുന്നത് യുഡിഎഫും ബിജെപിയുമാണെന്നും കുറിപ്പിൽ പറയുന്നു.
ലോകായുക്തയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒന്നും തന്നെ കുറിപ്പിലില്ല. ചൈനയോടുള്ള സമീപനത്തിൽ സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സിപിഐയുടെ രാഷ്ട്രീയ രേഖയിൽ ഉള്ളത്. അതിർത്തി സംഘർഷങ്ങൾ അടക്കം ഇന്ത്യയോടുള്ള സമീപനത്തിൽ ആത്മ പരിശോധന നടത്തി തിരുത്താൻ ചൈന തയ്യാറാകണമെന്നും രേഖ ആവശ്യപ്പെടുന്നു.