/sathyam/media/post_attachments/SjwWaFvrg9wCzW9TRhEz.jpg)
തിരുവനന്തപുരം: വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ വിവാദ പ്രസ്താവന. യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി.
https://www.facebook.com/comvsivankutty/posts/482427866596852
'യുപി കേരളമായാൽ ആ നാട് രക്ഷപ്പെട്ടു. ഇവിടെ ഗോമൂത്രം പശുവിന്റെ മൂത്രവും, ചാണകം കാഷ്ഠവു'മാണെന്നു മന്ത്രി വി.ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിന്ദിയിലുള്ള ട്വീറ്റും ശിവൻകുട്ടി പോസ്റ്റിനൊപ്പം പങ്കുവച്ചു.