/sathyam/media/post_attachments/ngoTdJt6MNf9Zs84kbpH.jpg)
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസും സംസ്ഥാന സമ്മേളനവും മുൻ നിശ്ചയിച്ച തീയതികളിൽ നടത്താൻ തീരുമാനം. പാർട്ടി കോൺഗ്രസ് ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിലും സംസ്ഥാന സമ്മേളനം മാർച്ച് 1 മുതൽ 4 വരെ എറണാകുളത്തും നടക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സെമിനാര്‍ എന്നിവ ഇതിന്റെ ഭാഗമായി നടത്തും. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കോവിഡ് മാനദണ്ഡമനുസരിച്ച് അനുവദിച്ച ആളുകള്‍ക്കാവും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാവുകയെന്നും കോടിയേരി വ്യക്തമാക്കി.
സമ്മേളനത്തിന്റെ ഭാഗമായുള്ള റാലികൾ ഒഴിവാക്കി. സംസ്ഥാന സമ്മേളനത്തിനു പ്രകടനം ഉണ്ടാകില്ല. പൊതു സമ്മേളനത്തിൽ ആളെണ്ണം നിയന്ത്രിക്കും.