മലപ്പുറത്ത് വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: കാണാതായ നവവധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി ആര്യ(26) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്. വള്ളിക്കുന്നിൽ കടലുണ്ടി പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ ശാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്.

Advertisment

ആദ്യ വിരുന്നിനായി ശനിയാഴ്ചയാണ് ആര്യയും ഭര്‍ത്താവും സ്വന്തം വീടായ വള്ളിക്കുന്ന് നോര്‍ത്ത് പൊറാഞ്ചേരിയിലെ വീട്ടിലെത്തിയത്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ആര്യ പുറത്ത് പോയതായിരുന്നു. എറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പുഴയ്ക്ക് സമീപം റോഡരികില്‍ ആര്യയുടെ സ്‌കൂട്ടറും ചെരുപ്പും നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാത്രി തന്നെ പുഴയിൽ പരിശോധ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് ആര്യയുടെ മൃതദേഹം കിട്ടിയത്.

Advertisment