ചേരിപ്പോര് രൂക്ഷം: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും പിരിച്ചുവിട്ടു; അഹമ്മദ് ദേവര്‍കോവില്‍ അഡ്ഹോക് കമ്മിറ്റി ചെയര്‍മാന്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന കൗൺസിലും സംസ്ഥാന സെക്രട്ടേറിയറ്റും പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ ചേരിപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് കടുത്ത നടപടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ കൗണ്‍സില്‍ യോ​ഗത്തിലാണ് തീരുമാനം ഉണ്ടായത്.

പ്രസിഡന്റ് അബ്ദുല്‍ വഹാബ് യോഗത്തില്‍ പങ്കെടുത്തില്ല. മന്ത്രി അഹമ്മദ് ദേവർകോവിൽ ചെയർമാനായി 7 അംഗ അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അഖിലേന്ത്യാ ഉപാധ്യക്ഷന്‍ കെ എസ് ഫക്രൂദ്ദീന്‍, ദേശീയ ട്രഷറര്‍ ഡോ. എ എ അമീന്‍, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍, ട്രഷറര്‍ ബി ഹംസ ഹാജി, വൈസ് പ്രസിഡന്‍റ് എം എം മാഹീന്‍ എന്നിവരും അഡ്‌ഹോക് കമ്മിറ്റിയിലുണ്ട്.

Advertisment