ഒരുവശത്ത്, കാനഡയിലെ ട്രക്ക് തൊഴിലാളികൾ തുടങ്ങി വച്ച 'ഫ്രീഡം കോൺവോയ്' എന്ന പ്രതിഷേധം ഇപ്പോൾ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു; മറുവശത്ത്, അന്ധവിശ്വാസികള്‍ എന്ന് പരിഹാസം ഏറ്റുവാങ്ങിയ ഭാരതം പുതുമാതൃക സൃഷ്ടിക്കുന്നു! ആരാണ് ശരിക്കും അന്ധവിശ്വാസി-പി. വിജയന്‍ ഐപിഎസിന്റെ 'വൈറല്‍' കുറിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കോവിഡിന് എതിരെ നമ്മൾ ഇന്ത്യക്കാർ കാണിച്ച ഒരുമയും ശാസ്ത്രീയതയും മറ്റു കാര്യങ്ങളിൽ കൂടി നമ്മൾ കാണിച്ചാൽ ഭാരതം ജനസംഖ്യയിൽ മാത്രമല്ല വികസന മാതൃകകൾക്കും കൂടി മകുടോദാഹരണമായി മാറുമെന്ന് പി. വിജയന്‍ ഐപിഎസ്. വാക്‌സിനേഷനില്‍ രാജ്യം കൈവരിച്ച പുരോഗതി ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

കാനഡ പോലുള്ള വികസിത രാജ്യം ഇന്ന് അടിയന്തിരാവസ്ഥയുടെ കീഴിലാണ്. കാരണം, വാക്‌സിന് എതിരെയുള്ള പ്രതിഷേധം. കാനഡയിലെ ട്രക്ക് തൊഴിലാളികൾ തുടങ്ങി വച്ച 'ഫ്രീഡം കോൺവോയ്' എന്ന പ്രതിഷേധം ഇപ്പോൾ ഫ്രാൻസിൽ തുടങ്ങി അമേരിക്ക, ന്യൂസീലാൻഡ് എന്നിങ്ങനെ പടരുകയാണ്. ഇവിടെയാണ് അന്ധവിശ്വാസികൾ എന്ന് ഇത് വരെ പരിഹാസം ഏറ്റുവാങ്ങിയ ഭാരതം തലയുയർത്തി ഒരു പുതിയ മാതൃക സൃഷ്ടിച്ചു നിൽക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

പലപ്പോഴും വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങൾ ഇന്ത്യയെ കാണുന്നത് അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും നാടായാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ശാസ്ത്രത്തിൽ അർപ്പിച്ച വിശ്വാസം, പ്രത്യേകിച്ചും വാക്‌സിൻ എടുക്കാൻ കാണിച്ച ഉത്സാഹം, ലോകത്തിന് തന്നെ മാതൃകയാണ്.

ഇന്ന് വരെ ഇന്ത്യയിൽ മൊത്തം 173 കോടി ഡോസ് വാക്‌സിൻ കൊടുത്തു കഴിഞ്ഞു. കേരളത്തിലെ മാത്രമല്ല, ഇന്ത്യയുടെ വളരെ ഉൾപ്രദേശങ്ങളിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അവിടുത്തെ ആൾക്കാരോട് സംസാരിക്കുമ്പോഴും, ഒരു പക്ഷേ അന്ധവിശ്വാസികൾ എന്ന് പുറംലോകം മുദ്രകുത്തിയ ഈ മനുഷ്യർ എന്നോട് പറഞ്ഞത് അവരൊക്കെ വളരെ ആവേശത്തോടെയാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത് എന്നാണ്. ഇത് ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ പ്രതിച്ഛായ മാറ്റുന്നതിൽ വളരെ സഹായിച്ചിരിക്കുകയാണ്.

https://www.facebook.com/iotypvijayan/posts/6894518300618567?__cft__<0>=AZUTKQYQSqh32VAUsvCyXGAbU_pw5vOuN3CXGlFpEGX7ilpSXW4Oe2knAb_A9NGy_vStj0YJepESl1-cBbKmqmSffcjq4Abg3vp_CumK-iqxarZlTfj4EzKs2UaeVJ8LaIKX9zKiaEOAwTEIvQgOn3ge&__tn__=%2CO%2CP-R

എന്നാൽ പുറത്ത് നമുക്ക് കാണാൻ കഴിയുന്നത് കാനഡ പോലുള്ള വികസിത രാജ്യം ഇന്ന് അടിയന്തിരാവസ്ഥയുടെ കീഴിലാണ്. കാരണം, വാക്‌സിന് എതിരെയുള്ള പ്രതിഷേധം. ഇത് കാനഡ മാത്രമല്ല, പല വികസിത രാജ്യങ്ങളിലെയും ഇന്നത്തെ അവസ്ഥയാണ്. കാനഡയിലെ ട്രക്ക് തൊഴിലാളികൾ തുടങ്ങി വച്ച 'ഫ്രീഡം കോൺവോയ്' എന്ന പ്രതിഷേധം ഇപ്പോൾ ഫ്രാൻസിൽ തുടങ്ങി അമേരിക്ക, ന്യൂസീലാൻഡ് എന്നിങ്ങനെ പടരുകയാണ്. ഇവിടെയാണ് അന്ധവിശ്വാസികൾ എന്ന് ഇത് വരെ പരിഹാസം ഏറ്റുവാങ്ങിയ ഭാരതം തലയുയർത്തി ഒരു പുതിയ മാതൃക സൃഷ്ടിച്ചു നിൽക്കുന്നത്.

ലോകം ഇന്ന് ചോദിക്കുന്ന ചോദ്യം, ആരാണ് ശരിക്കും അന്ധവിശ്വാസി? കോവിഡിന് എതിരെ നമ്മൾ ഇന്ത്യക്കാർ കാണിച്ച ഒരുമയും ശാസ്ത്രീയതയും മറ്റു കാര്യങ്ങളിൽ കൂടി നമ്മൾ കാണിച്ചാൽ ഭാരതം ജനസംഖ്യയിൽ മാത്രമല്ല വികസന മാതൃകകൾക്കും കൂടി മകുടോദാഹരണമായി മാറും എന്നതിൽ ഒരു സംശയവുമില്ല.

Advertisment