/sathyam/media/post_attachments/6v2pYP4zcuUuof0TbMuQ.jpg)
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റി. ഗവർണറുടെ അഡീഷണൽ പിഎ സ്ഥാനത്ത് ഹരി എസ് കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ ജ്യോതിലാൽ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്.
ശാരദ മുരളീധരനു പകരം ചുമതല നൽകി. ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണു സൂചന. വെള്ളിയാഴ്ച രാവിലെ ഒൻപതു മണിക്കു നടക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന് വ്യാഴാഴ്ച വൈകുന്നേരവും ഗവർണർ അംഗീകാരം നൽകിയിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി ചര്‍ച്ച നടത്തുകയായിരുന്നു.
നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്ന ഉപാധിയും ഗവര്‍ണര്‍ മുന്നോട്ടുവെച്ചിരുന്നു.
സംസ്ഥാനം കടന്നുപോയത് അത്യപൂര്‍വ സംഭവത്തിലൂടെ
നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ നയംപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ചത് നാളെ നടക്കാനിരിക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം അനിശ്ചിത്വത്തിലാക്കിയിരുന്നു. സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ അത്യപൂര്‍വ്വ സംഭവമാണിത്.
തുടര്‍ന്ന് സംസ്ഥാനതലത്തില്‍ അടിയന്തിര കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ചക്കിടെ പരസ്പരം ക്ഷോഭിച്ച് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.